Posts

Showing posts from February, 2026

ഫാ. ഡോ. എം. ഒ. ജോൺ

Image
തുമ്പമൺ മഠത്തിൽ കുടുംബാംഗം. തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രൽ ഇടവകാംഗം വേശാസ്ത്രത്തിൽ ഉന്നത ബിരുദവും സഭാചരിത്രത്തിൽ ഡോക്ട‌റേറ്റും നേടി. ഓർത്തഡോക്‌സ്‌ വൈദിക സെമി നാരി അദ്ധ്യാപകനായും ആലുവാ തൃക്കുന്നത്ത് സെമിനാരി മാനേജരായും, കുണ്ടറ സെമിനാരി മാനേജരായും, ഓർത്തഡോക്‌സ് കത്തോലിക്കാ ഡയ ലോഗ് കമ്മീഷൻ അംഗമായും പ്രവർത്തിച്ചു. ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി ക്കൽ കോളജിൽ വിസിറ്റിംഗ് പ്രൊഫ സർ, സഭാമാനേജിംഗ് കമ്മിറ്റി അംഗം, കോളജ് ഗവേണിംഗ് ബോർഡ് അംഗം തുടങ്ങി വിവിധ കമ്മിറ്റികളിൽ അംഗ മായും പ്രവർത്തിയ്ക്കുന്നു. തുമ്പമൺ, അങ്കമാലി, കോട്ടയം സെൻട്രൽ ഭദ്രാസനങ്ങളിലെ വിവിധ ഇടവകകളിൽ വികാരിയായി പ്രവർത്തി ച്ചു. വിയന്നായിലേയും സൗത്താഫ്രിക്ക യിലെയും ഇടവകകളുടെ സ്ഥാപ കനും വികാരിയും. പ്രഗത്ഭ അദ്ധ്യാപ കൻ എഴുത്തുകാരൻ പ്രസംഗകൻ തുട ങ്ങിയ നിലയിൽ അറിയപ്പെടുന്നു. The Thomas Christians in In-dia, The Divine Liturgy, ωω ലേമിൽ നിന്ന്, സഭാസമാധാന പാത യിലെ പ്രശ്‌നങ്ങൾ, അപ്പോസ്തോലിക പിതാക്കന്മാർ, മലങ്കരസഭാചരിത്ര ത്തിന്റെ പുനർവായന എന്നീ പുസ്‌ കങ്ങളും സഭാചരിത്രപരവും ആനുകാ ലികവും ആയ അനേക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്കോപ്പാ (1832-1875)

Image
  ഫീലിപ്പോസ് കത്തനാരുടെ നാലാമത്തെ പുത്രനായി 1832-ല്‍ ജനിച്ചു. 1850 ജൂണ്‍ 23 (മിഥുനം 11) ന് പെന്തിക്കുസ്തി ദിവസം മുളന്തുരുത്തി പള്ളിയില്‍ വച്ച് സ്തേഫാനോസ് മാര്‍ അത്താനാസ്യോസ് ശെമ്മാശുപട്ടം നല്‍കി. 1851 ഒക്ടോബര്‍ 5-ന് പഴഞ്ഞിപള്ളിയില്‍ വച്ച് യൂയാക്കീം   മാര്‍ കൂറിലോസ് കശ്ശീശാ, കോറെപ്പിസ്കോപ്പാ സ്ഥാനങ്ങള്‍ കൊടുത്തു. അവിവാഹിത പട്ടക്കാരന്‍ ആയിരുന്നു.  സുറിയാനി, വേദശാസ്ത്രം, കാനോനുകള്‍ മുതലായവയില്‍ പണ്ഡിതനായിരുന്നു. പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ വേദവിപരീതങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു. അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായും മറ്റും സ്ഥിരമായി കത്തിടപാടുകള്‍ നടത്തി. ചിങ്ങവനം ദയറാ സ്ഥാപിച്ചു. 1873-ല്‍ കൊച്ചിയിലെ മാര്‍ത്തോമസ് അച്ചുകൂട്ടത്തില്‍ നിന്നും 'സുറിയാനിസഭാ പഞ്ചാംഗം' പ്രസിദ്ധീകരിച്ചു. കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'പശ്ചിമതാരക-കേരള പതാക' പത്രത്തിലും ഇംഗ്ലണ്ടില്‍ നിന്നുള്ള പല ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ‘The Nature of the Syrian Church’  എന്ന ഗ്രന്ഥം 1869-ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ചു. മലയാള തര്‍ജ്...

ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ (1799-1867)

Image
  കോട്ടയം താഴത്തങ്ങാടി ഇടവഴിക്കല്‍ കുടുംബത്തില്‍ 1799-ല്‍ ജനിച്ചു. 1815 മാര്‍ച്ചില്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി ആരംഭിച്ചപ്പോള്‍ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായി വൈദികപഠനം ആരംഭിച്ചു. അന്ത്യോഖ്യയില്‍ നിന്നും വന്ന അത്താനാസ്യോസ് അബ്ദല്‍ മശിഹാ മെത്രാപ്പോലീത്തായില്‍ നിന്നും കശ്ശീശാപട്ടം പുനരായി ഏറ്റു. മാര്‍ അത്താനാസ്യോസില്‍ നിന്നും പട്ടമേറ്റവര്‍ക്കെതിരെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസ് സര്‍ക്കാരില്‍ പരാതിപ്പെട്ടതനുസരിച്ച് പത്തു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വന്നു. തിരുവെഴുത്ത് വിളംബരം അനുസരിക്കാതിരുന്നതിന് 504 കലിപ്പണം പിഴയും ഈടാക്കി, മലങ്കര മെത്രാനെ അനുസരിക്കാമെന്നു കച്ചീട്ട് എഴുതിവെയ്പിച്ചാണ് ജയിലില്‍ നിന്നും മോചിതനാക്കിയത്.  പാലക്കുന്നത്ത് അത്താനാസ്യോസിന്‍റെ നവീകരണ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തു. അത്താനാസ്യോസിന്‍റെ വിരോധം മൂലം ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് 1000 രൂപ പിഴയടക്കേണ്ടി വന്നു. സ്വന്തം വീട് വിറ്റാണ് തുക കണ്ടെത്തിയത്.  അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമായി നിരന്തരം കത്തിടപാടുകള്‍ നടത്തുകയും സത്യവിശ്വാസ സംരക്ഷണാര്‍ത...

ഫാ. ഡോ. ജേക്കബ് കുര്യന്‍

Image
  കോട്ടയം പാമ്പാടിയ്ക്കടുത്ത് കോത്തല പൊടിപ്പാറയ്ക്കല്‍ കുടുംബത്തില്‍ 1950 മെയ് 2-നു ജനിച്ചു. നെടുമാവ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ബി.ഡി. പഠനം പൂര്‍ത്തിയാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് ഭാരതീയ തത്ത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി, യൂണിവേഴ്സിറ്റി സ്വര്‍ണമെഡലിന് അര്‍ഹനായി. സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ക്രിസ്ത്യന്‍ തിയോളജിയില്‍ മാസ്റ്റര്‍ ഓഫ് തിയോളജി ഒന്നാം റാങ്കോടെ പാസ്സായി മാസ്റ്റേഴ്സ് പ്രൈസ് നേടി. അദ്വൈത വേദാന്തവും ക്രൈസ്തവ വേദശാസ്ത്രവും ബന്ധപ്പെടുത്തിയുള്ള ഗവേഷണ പ്രബന്ധത്തിന് സെറാമ്പൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് (ഡി.റ്റി.എച്ച്.) നേടി. 1976 മുതല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അദ്ധ്യാപകന്‍. 1979-ല്‍ കശീശാ പട്ടമേറ്റു. 'മലങ്കരസഭ' മാസികയുടെ ചീഫ് എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മലങ്കര ഓര്‍ത്തഡോക്സ്  സഭയുടെ ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് സെക്രട്ടറി, അഖിലലോക സഭാകൗണ്‍സിലിന്‍റെ ഫെയ്ത്ത് ആന്‍റ് ഓര്‍ഡറിന്‍റെ സ്റ്റാന്‍ഡിംഗ് കമ്മീഷന്‍ അംഗം, മലങ്കരസഭാ വിജ...