Posts

Showing posts from July, 2025

കെ. വി. ഗീവർഗീസ് റമ്പാൻ കൂട്ടുങ്കൽ

പാമ്പാടി കൂട്ടുങ്കൽ വർക്കിയുടെയും അന്നമ്മയുടെയും മകനായി 1890 ജൂലായ് 14-ന് ഗീവർഗീസ് ജനിച്ചു. പേഴമറ്റത്തു കുറിയാക്കോസ് റമ്പാൻ ( പിന്നീട് പരി. പാമ്പാടി തിരുമേനി) പാമ്പാടി പള്ളിയിൽ വസിച്ചിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ശിഷ്യനായി നമസ്കാരക്രമങ്ങൾ അഭ്യസിച്ചു കൊണ്ട് പാമ്പാടി പള്ളി മദ്ബഹായിൽ ശുശ്രൂഷകനായി. തുടർന്ന് കോട്ടയം പഴയ സെമിനാരിയിൽ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു. 1909-ൽ കൊച്ചു പറമ്പിൽ പൗലൂസ് മാർ കൂറിലോസ് തിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റു. 1910-ൽ കൂ റിലോസ് തിരുമേനിയിൽ നിന്നും ശെമ്മാശുപട്ടം സ്വീകരിച്ചു. 1914-ൽ ആലുവാ തൃക്കുന്നത്തു സെമിനാരിയിൽ വച്ച് കുറ്റിക്കാട്ടിൽ പൗലൂസ് മാർ അത്താനാസ്യോസ് തിരുമേനിയിൽ നിന്നും കശീശ്ശാസ്ഥാനം സ്വീകരിച്ചു. തുടർന്നു 4 വർഷക്കാലം തൃക്കുന്നത്തു സെമിനാരിയുടെ ചുമതല വഹിച്ചു. പിന്നീട് പിറവം പള്ളിയിലെത്തി ഔഗേൻ റമ്പാൻ്റെ ( പിന്നീട് പരി.ഔഗേൻ ബാവ) ശിഷ്യത്വം സ്വീകരിച്ച് സുറിയാനി ഭാഷയിൽ അഗാധമായ അവഗാഹം നേടി. 1928-ൽ പുതുപ്പള്ളിയിൽ തൃക്കോതമംഗലത്ത് എത്തി മാർ ശർബീൽ ദയറായും സെൻ്റ് മേരീസ് ദയറാ പള്ളിയും സ്ഥാപിച്ചു. അവിടെ താമസിച്ചു കൊണ്ട് മല്പാൻ പാഠശാല നടത്തി വൈദിക വിദ്യാർത്ഥി...